സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു

പത്തനതിട്ട: കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന്‍ സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു. അയ്യപ്പ ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാനാണ് സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ പരസ്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ദേവസ്വം ബോര്‍ഡ് തീരുമാനം പിന്‍വലിച്ചു.

പകരം പത്രങ്ങളില്‍ പരസ്യം നല്‍കും. ശബരിമലയ്ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം. ഈ പരസ്യം വേണ്ട ഫലം കണ്ടില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *