യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം ; സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരുമായി സംസാരിച്ച്‌ സമവായം ഉണ്ടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍(കോണ്‍ഗ്രസ്), പാറയ്ക്കല്‍ അബ്ദുള്ള(മുസ്ലീംലീഗ്), ഡോ.എന്‍.ജയരാജ്(കേരള കോണ്‍ഗ്രസ് എം), എന്നിവര്‍ സത്യാഗ്രഹം ആരംഭിച്ചത്. സഭയ്ക്കകത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സത്യാഗ്രഹസമരം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *