നിയമസഭാ തെരഞ്ഞെടുപ്പ്; മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിക്കുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടി വിജയിക്കുമെന്ന് വിശ്വാസമുണ്ട്. ഇവിടെ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. ഡിസംബര്‍ 11നാണ് ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *