പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായുള്ള 45 മാതൃകാ പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് സൗകര്യം, രണ്ടു വാതിലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ ബൂത്തുകളിലുണ്ടാവും. ജില്ലയിലെ 74 പോളിംഗ് ബൂത്തുകളില്‍ റാമ്പ് സൗകര്യവും ഒരുക്കും. ഗവ.എച്ച്.എസ് കോന്നി കിഴക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ വടക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ തെക്കുഭാഗം, മൈലപ്ര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ് റ്റി.റ്റി.സി ബില്‍ഡിംഗ് വടക്കുഭാഗം, ഇലക്കുളം ജവഹര്‍ലാല്‍ പഞ്ചായത്ത് എച്ച്.എസ്, കോന്നി ഗവ.എല്‍.പി.എസ് വടക്കുഭാഗം, കോന്നി ഗവ.എല്‍.പി.എസ് തെക്കുഭാഗം, കൂടല്‍ ഗവ.വി.എച്ച്.എസ്.എസ് വടക്കുഭാഗം എന്നിവയാണ് കോന്നി മണ്ഡലത്തിലെ മാതൃകാ പോളിംഗ് ബൂത്തുകള്‍. കുളത്തൂര്‍ ഗവ.എല്‍.പി.എസ്, മാടമണ്‍ ഗവ. യു.പി.എസ് കിഴക്കുഭാഗം, മക്കപ്പുഴ ഗവ.എല്‍.പി.എസ് വടക്കുഭാഗം, പഴവങ്ങാടി എസ്.സി.യു.പി.എസ് വടക്കുഭാഗം, വളക്കോട് കൊടിക്കാവ് മാര്‍ത്തോമ്മ എല്‍.പി.എസ്, പെരുമ്പെട്ടി ഗവ.എല്‍.പി.എസ് പടിഞ്ഞാറെ ബില്‍ഡിംഗ് തെക്കുഭാഗം, തടിയൂര്‍ ഗവ.മോഡല്‍ എല്‍.പി.എസ്, റാന്നി വൈക്കം എന്‍.എം.എല്‍.പി.എസ്, വടശേരിക്കര ഗവ.ന്യു യു.പി.എസ്, വാഴക്കുന്നം എന്‍.എസ്.എസ് ടി.ടി.ഐ നോര്‍ത്ത് ബില്‍ഡിംഗ് എന്നിവയാണ് റാന്നി മണ്ഡലത്തിലെ മാതൃകാ പോളിംഗ് ബൂത്തുകള്‍. മണ്ണടി വി.എച്ച്.എസ്.എസ് (144, 145), അടൂര്‍ ഗവ.യു.പി.എസ്, പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്, പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്.എസ്, പന്നിവിഴ ഗവ.എല്‍.പി.എസ്, വയല ഗവ.എല്‍.പി.എസ്, തൊടുവക്കാട് മലങ്കര സിറിയന്‍ കാത്തലിക് എല്‍.പി.എസ് (175, 176), പന്തളം എന്‍.എസ്.എസ് ബോയ്‌സ് എച്ച്.എസ്.എസ് എന്നിവയാണ് അടൂര്‍ മണ്ഡലത്തിലെ മാതൃകാ പോളിംഗ് ബൂത്തുകള്‍. കുന്നന്താനം ലക്ഷ്മിവിലാസം ഗവ.എല്‍.പി.എസ്, കുന്നന്താനം ദേവി വിലാസം എല്‍.പി.എസ് കിഴക്കുഭാഗം, കുന്നന്താനം ദേവി വിലാസം എല്‍.പി.എസ് പടിഞ്ഞാറു ഭാഗം, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം പടിഞ്ഞാറുഭാഗം, തിരുവല്ല ഡയറ്റ്, തിരുവല്ല ഡയറ്റ് പടിഞ്ഞാറെ ബില്‍ഡിംഗ്, പെരിങ്ങര ഗവ.ജി.എച്ച്.എസ് (124, 125) എന്നിവയാണ് തിരുവല്ല മണ്ഡലത്തിലെ മാതൃകാ പോളിംഗ് ബൂത്തുകള്‍. തുമ്പമണ്‍ സി.എം.എസ്.എല്‍.പി.എസ് (144,145), ഉള്ളന്നൂര്‍ ഗവ.ഡി.വി.എന്‍.എസ്.എസ്.എല്‍.പി.എസ് (136,137), പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (165, 166) എന്നിവയാണ് ആറന്മുള മണ്ഡലത്തിലെ മാതൃകാ പോളിംഗ് ബൂത്തുകള്‍. ഒബ്‌സര്‍വറുടെ നിര്‍ദേശമനുസരിച്ചാവും അന്തിമ തീരുമാനം.
