ബുലന്ദ്ഷഹര്‍ പ്രതിക്ഷേധം; പൊലീസുകാരന്റെ മരണം ആകസ്മിക സംഭവമെന്ന് യോഗി

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ പ്രതിക്ഷേധത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതൊരു ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നുമാണ് യോഗി പ്രതികരിച്ചത്.

സംഭവത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ചയായിരുന്നു ബുലന്ദ്ഷഹറില്‍ ഗോവധവുമായി ബന്ധപ്പെട്ടുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാര്‍ സിങ് എന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചത്.

ആക്രമണത്തില്‍ പ്രദേശവാസിയായ ഇരുപതുകാരനും മരിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *