ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ എന്‍ഐഎ തീരുമാനിച്ചു

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീരുമാനിച്ചു.

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബാലുശേരിയിലെത്തിയത്. നോട്ട് അടിക്കുവാന്‍ ഉപയോഗിച്ച കടലാസ് വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് സൂചന. കള്ളനോട്ട് നിര്‍മ്മിക്കല്‍, കൈവശം വെയ്ക്കല്‍, വിതരണം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും എന്‍ഐഎ അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *