ശബരിമലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷകസമതി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനുള്ള യോഗം വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്നിരുന്നു.
പ്രതിഷേധപ്രകടനങ്ങള്‍ അവസാനിക്കുകയും പോലീസ് നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സമിതി ശബരിമലയിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് വിലയിരുത്തയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
