കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്ക്. ശ്രീ​ന​ഗ​റി​ലെ മു​ജ്ഗു​ഡി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. 

ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​ര്‍ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​നു ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സൈ​ന്യം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *