തിരുവനന്തപുരം: ശബരിമലയില്‍ അക്രമികള്‍ തന്പടിച്ച് തക്കംപാര്‍ത്തിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കാരണം മുന്‍നിര്‍ത്തിയാണ് ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിനു ബന്ധമില്ല. സംസ്ഥാനത്തിന്റെ നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണു വനിതാ മതില്. കോണ്‍ഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുകയാണ്. ശബരിമലയില്‍ ഇപ്പോഴും അക്രമികള്‍ തന്പടിച്ചിട്ടുണ്ട്. അവര്‍ അവസരം നോക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് നിരോധനാജ്ഞ പിന്‍വലിക്കാത്തതെന്നും കടകംപള്ളി പറഞ്ഞു.
പോലീസ് പരിശോധിച്ച ശേഷം നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ഒരാവശ്യവുമില്ലാതെ കഴിഞ്ഞ ദിവസവും ചിലര്‍ അറസ്റ്റ് വരിക്കാന്‍ നിലയ്ക്കലെത്തയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
