കൊല്‍ക്കത്ത: ബി.ജെ.പിയുടെ രഥയാത്രക്ക് പിന്നാലെ ചാണകവും ഗംഗാ ജലവും ഉപയോഗിച്ച് ഗ്രൗണ്ട് ശുദ്ധീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പശ്ചിമ ബംഗാളിലെ കുച് ബിഹാര്‍ ജില്ലയിലാണ് ശുദ്ധീകരണ യജ്ഞം നടന്നത്. വര്‍ഗ്ഗീയ സന്ദേശം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ ശുദ്ധീകരണ പരിപാടി. മദന്‍ മോഹന്റെ നാടാണിത്. ഹിന്ദു പാരമ്ബര്യങ്ങള്‍ക്കനുസരിച്ച് ഈ സ്ഥലം ശുദ്ധീകരിക്കുകയാണ് തങ്ങളെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കുച് ബിഹാറില്‍ മദന്‍മോഹന്റെ രഥമല്ലാതെ മറ്റു രഥങ്ങള്‍ പ്രവേശിപ്പിക്കില്ല പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഡിസംബര്‍ 7,9,14 എന്നീ തീയതികളിലായി ബംഗാളിലെ42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. നേരത്തേ അമിത് ഷായുടെ രഥയാത്ര വിമര്‍ശിച്ചുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. രാവണ യാത്രയാണ് ബി.ജെ.പി നടത്തുന്നതെന്നായിരുന്നു മമതയുടെ പരിഹാസം. ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗിമികാണ്. രഥയാത്ര കടന്നു പോകുന്ന പ്രദേശങ്ങള്‍ ശുദ്ധീകരിക്കണമെന്ന് ഐക്യയാത്ര നടത്തണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തിറഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടുള്ള ബുദ്ധി ഭ്രമമാണ് മമതക്കെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും ബി.ജെ.പി രഥയാത്ര കടന്നുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രഥയാത്രകള്‍ കൂടിച്ചേരുന്ന കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് ബി.ജെ.പി പറയുന്നത്.
