പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി.

കഴിഞ്ഞ ദിവസവും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചു വിട്ടിരുന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *