വിദ്യാര്‍ത്ഥിനിയെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ കേസില്‍; യു​വാ​വ് അ​റ​സ്റ്റി​ല്‍

ല​ബ​ര്‍​ട്ട​ണ്‍: നവംബര്‍ അഞ്ചിന് സ്കൂ​ള്‍ ബ​സ് കാ​ത്തു​നി​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലായി. സ്കൂ​ള്‍ ബ​സ് വ​രു​ന്ന സ്റ്റോ​പ്പി​ലേ​ക്കു വീ​ട്ടി​ല്‍ നി​ന്ന് ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ല്‍ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അജ്ഞാ​ത​ന്‍ പ​തി​മൂ​ന്നു​കാ​രി​യാ​യ ഹ​നി​യാ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​നി​ല​യി​ല്‍ ക​ണ്ടെ​​ത്തി.തു​ട​ര്‍​ന്നു ന​ട​ന്ന പോ​ലീ​സ് അ​നേ​ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യാ​യ മൈ​ക്കി​ല്‍ മെ​ക്ലാ​ന്‍(34) പി​ടി​യി​ലാ​യി.

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മൂ​ന്നു​ദി​വ​സ​ത്തി​നു​ശേ​ഷം വാ​ഹ​നം വീ​ടി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​​ത്തിയി​രു​ന്നു. മൂ​ന്നാ​ഴ്ച നീ​ണ്ടു​നി​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ല്‍ പെ​ണ്‍​കു​ട്ടി​ താ​മ​സി​ച്ചി​രു​ന്ന വീടിനു സ​മീ​പ​ത്തുള്ള പോണ്ടില്‍ നി​ന്നും മൃ​ത​ശ​രീ​രം ക​ണ്ടെ​​ത്തി. പ്ര​തി​യെ ഡി​സം​ബ​ര്‍ 10 തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *