മോദി മുക്ത ഭാരതം വരും; കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ നിര ശക്തിപ്പെടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിര ശക്തിപ്പെടുമെന്നും മോദിമുക്ത ഭാരതം വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തെത്തുമ്ബോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.

തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തുമെന്നും ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *