സുരക്ഷാപോലീസിന് തോക്ക്: സ്വാമി സൗപര്‍ണികയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: തന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസിന് തോക്കുനല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന സ്വാമി സൗപര്‍ണിക വിജയേന്ദ്രപുരിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സ്വാമിക്കെന്തിനാണ് തോക്കെന്ന് കോടതി ചോദിച്ചു. അങ്ങനെ നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നും വ്യക്തമാക്കി.

കായംകുളത്തെ ഹിന്ദു ആചാര്യസഭയുടെ ജനറല്‍ സെക്രട്ടറിയാണ് സ്വാമി സൗപര്‍ണിക. മതതീവ്രവാദികളില്‍നിന്ന് ഭീഷണിയുണ്ടെന്നും ഫോണിലൂടെയും കത്തായും ഭീഷണി കിട്ടുന്നുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണമുണ്ടെന്നും സ്വാമി ബോധിപ്പിച്ചു.

എന്നാല്‍ പേലീസിന്റെ കൈവശം തോക്കില്ല. ഓഗസ്റ്റ് 21-ന് സുരക്ഷാപോലീസിനും ഭീഷണിക്കത്ത് ലഭിച്ചു. ഈ സാഹചര്യത്തില്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ പോലീസിന് തോക്ക് നല്‍കാന്‍ നിര്‍ദേശിക്കണമെന്നാണ് ഉപഹര്‍ജിയിലെ ആവശ്യം. ഇക്കാര്യമുന്നയിച്ച്‌ സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടിട്ടില്ല. .

ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കയാണ്‌ കോടതി തള്ളിയത്. ഭീഷണിസംബന്ധിച്ച താന്‍ നല്‍കിയ പരാതിയിലെ കേസ് എന്‍.ഐ.എ. അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ആ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *