കോണ്‍ഗ്രസ് തിരിച്ചു വരുന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തെത്തുമ്ബോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തുമെന്നും ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *