നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ചലച്ചിത്ര താരം കെ പി  സി ലളിതയെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം തീരുമാനത്തിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ട, മണ്ണിന്റെ മണമുള്ള നാട്ടുകാരന്‍  സ്ഥാനാര്‍ഥിയാവണം എന്നാണ് പോസ്റ്റര്‍. കൊല്ലം കൊട്ടാരക്കരയിലെ വിവിധ ഭാഗങ്ങളില്‍ ഐഷ പോറ്റിയെ പിന്തുണച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐഷ പോറ്റിക്ക് സീറ്റ് നല്കി പാര്‍ട്ടിയെ രക്ഷിക്കൂ കെട്ടിയിറക്കുന്നവരെ കൊട്ടാരക്കരക്ക് വേണ്ട എന്നാണ് പോസ്റ്ററിലുള്ളത്. ഐഷപോറ്റിക്ക് സീറ്റുണ്ടാവില്ലെന്ന സൂചനകളെ തുടര്‍ന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *