തിരുവനന്തപുരം: ഹര്‍ത്താല്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ടികള്‍ക്കിടയില്‍ സമവായം വേണമെന്ന് സിപിഐ എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടത്. എന്നാല്‍ ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ കയറാനാണ് ബിജെപി ശ്രമിക്കുന്നത്.
പ്രധാനമന്ത്രിതന്നെ ഹര്‍ത്താലിനെ പിന്തുണയ്‌ക്കുന്നത് അസാധാരണ സംഭവമാണ്. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അതിലുടെ കേരളത്തെ അസ്‌ഥിരപ്പെടുത്താനുമാണ് നീക്കമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
