തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു

ഗുഡ്ഗാവ്: ഡല്‍ഹി ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. ടാക്‌സി ഡ്രൈവര്‍മാരായ നാലംഗ സംഘമാണ് പിടിയിലായിരിക്കുന്നത്.

കാറില്‍ ചുറ്റിത്തിരിഞ്ഞ് റോഡരികിലൂടെ നടന്നു പോകുന്നവരെയായിരുന്നു ഇവര്‍ കൊള്ളയടിച്ചിരുന്നത്. റോഡരികില്‍ വാഹനം കാത്തു നില്‍ക്കുന്നവരെ തോക്കോ, കത്തിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഇതു വരെയും 15പേരോളം കൊള്ളടിക്കപ്പെട്ടുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ടാക്‌സി കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *