കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. നേരത്തെ സമാന ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.
