തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക സഹായമുണ്ടാകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം ശബരിമല വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക സഹായമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ദേവസ്വം ബോര്‍ഡിനെ കൈവിടില്ലെന്നും ധനമന്ത്രി അറിയിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബജറ്റില്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേകം തുക വകയിരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മണ്ഡലകാലത്തെ ആദ്യ മുപ്പത് ദിവസം ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 51 കോടി രൂപയുടെ കുറവാണുണ്ടായത്. യുവതീ പ്രവേശം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശബരിമലയിലെ നടവരവ് കുറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളുമാണ് ഇതിന് പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *