കോഴിക്കോട്: കോഴിക്കോട്ടേക്ക് ഫെബ്രുവരി ഒന്നുമുതല്‍ ഫ്‌ളൈദുബായ് സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട്ടേക്ക് സര്‍വീസ്‌ആഴ്ചയില്‍ മൂന്നുദിവസമാവും ഫ്‌ളൈദുബായ് നടത്തുക .സര്‍വീസിനായി ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തില്‍ (54,075 രൂപ) നിന്നുമാണ് ആരംഭിക്കുന്നത് .ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടെര്‍മിനല്‍ രണ്ടില്‍ നിന്നും രാത്രി 8.20ന് പുറപ്പെടുമ്ബോള്‍ കോഴിക്കോട്ടെക്ക് ഇന്ത്യന്‍സമയം 1.45ന് എത്തുന്നതാണ് .തിരികെ കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം ദുബായിലെത്തുന്നത് യുഎഇ സമയം 6.05ന് ആണ് .
