ടാ​ങ്ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ സമരം മൂ​ന്നാം ദി​വ​സം; വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ന്ധ​ന ക്ഷാ​മം

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഫ​റൂ​ഖ് ഡി​പ്പോ​യി​ല്‍ ടാ​ങ്ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് മൂ​ന്നാം ദി​വ​സ​വും തു​ട​രു​ന്നു. ഇ​തോ​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മാ​ഹി​യി​ലും ഇ​ന്ധ​ന ക്ഷാ​മം രൂക്ഷമായി. ഫ​റൂ​ഖ് ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ 250ഓ​ളം പ​ന്പ​ളു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. 

സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മി​ക്ക പ​ന്പു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഐ​ഒ​സി നീ​ക്കം തു​ട​ങ്ങി.

Leave a Reply

Your email address will not be published. Required fields are marked *