കോതമംഗലം: കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് തോമസ് പോള്‍ റമ്ബാന്‍. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്ബാന് ഇതുവരെ പള്ളിയില്‍ കയറാനായിട്ടില്ലകഴിഞ്ഞ 20 മണിക്കൂറായി റമ്ബാനെയും കൂടെയുള്ള 4 ഓര്‍ത്തഡോക്സ് വിശ്വാസികളേയും തടഞ്ഞുവെച്ചിരിക്കയാണ്. ഇവരുടെ വാഹനത്തിന് യാക്കോബായ വിശ്വാസികളായ നിരവധി പേരാണ് കുത്തിയിരിക്കുന്നത്. പള്ളി അങ്കണത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ആരാധനാ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് റമ്ബാനായ തോമസ് പോള്‍ ആരാധന നടത്താന്‍ എത്തിയതോടെയാണ് ഇന്നലെ സംഘര്‍ഷം തുടങ്ങിയത്.രാവിലെ പള്ളിയിലെത്തിയ റമ്ബാന് നേരെ യാക്കോബായ വിശ്വാസികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്ബാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
എന്നാല്‍ പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം അവശ്യനിലയിലായ റമ്ബാന്റെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി
