മന്ത്രിസഭാ വിപുലീകരണം: അശോക്‌ ഗെഹ്‍ലോട്ടും സച്ചിന്‍ പൈലറ്റും രാഹുലിനെ കാണും

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭ വിപുലീകരണ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. മറ്റ് മുതിര്‍ന്ന നേതാക്കളെയും ഇരുവരും സന്ദര്‍ശിച്ചേക്കും.

രാജസ്ഥാനില്‍ ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.

മുഖ്യമന്ത്രി പദത്തിനായി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ഗെലോട്ടിന് നറുക്ക് വീഴുകയായിരുന്നു. 67കാരനായ ഗെലോട്ട് അഞ്ച് തവണ ജോധ്പൂരില്‍ നിന്നുള്ള എംപിയായിരുന്നു. അഞ്ച് തവണ സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നും നിയമസഭയിലും എത്തി.

ടോങ്ക് മണ്ഡലത്തില്‍ നിന്നുമാണ് സച്ചിന്‍ പൈലറ്റ് ഇക്കുറി നിയമസഭയില്‍ എത്തിയത്. 2013ലേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും പാര്‍ട്ടിയെ കരകയറ്റിയത് 41കാരനായ സച്ചിന്‍ പൈലറ്റിന്റെ തന്ത്രങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *