കൊച്ചി: നാടക – ചലച്ചിത്ര നടന്‍ കെഎല്‍ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ദിലീഷ് പോത്തന്‍ ചിത്രം മഹേഷ് പ്രതികാരത്തിലെ ഫഹദ് ഫാസിലിന്റെ അച്ഛന്‍ വേഷത്തിലൂടെയായിരുന്നു സിനിമ രംഗത്തെ അരങ്ങേറ്റം. കഴിഞ്ഞ അമ്ബത് വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.
രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ പ്രൊവിഡന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതോടെ എറണാകുളം ലേയ്ക്ക് ഷോറിലേക്ക് കൊണ്ടു വരുകയായിരുന്നു.
