കട്ടപ്പന: മൂന്നു വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നു വൈദ്യുതി മന്ത്രി എം.എം.മണി. ഇടുക്കിയില്‍ രണ്ടാമതൊരു പവര്‍ഹൗസ് സ്ഥാപിക്കാനുള്ള പഠനം നടത്തി വരികയാണെന്നും പ്രാഥമിക പരിശോധനയില്‍ അതിനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ രണ്ട് പവര്‍ ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ രാത്രിയിലേക്കാവശ്യമായ വൈദ്യുതിയും സോളാര്‍ പദ്ധതി വിപുലീകരിക്കുന്നതിലൂടെ പകല്‍സമയത്തെ വൈദ്യുതിയും ലഭ്യമാകും. ഇങ്ങനെ വന്നാല്‍ വൈദ്യുതി ക്ഷാമത്തിനു പരിഹാരമാകും. ഇടുക്കിയില്‍ രണ്ടാമതൊരു പവര്‍ഹൗസ് സ്ഥാപിക്കാനുള്ള പഠനം നടത്തി വരുന്നു. പ്രാഥമിക പരിശോധനയില്‍ അതിനുള്ള സാധ്യതയുണ്ട്. തുടര്‍ നടപടികള്‍ക്കാവശ്യമായ റിപ്പോര്‍ട്ട് തയാറാകുന്നു. അധികം താമസിക്കാതെ പദ്ധതിക്കു തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
സോളാര്‍ വൈദ്യുതി ഉത്പാദനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും സംസ്ഥാന ഉൗര്‍ജ വകുപ്പിന്റെ കീഴിലുള്ള അനര്‍ട്ട് അക്ഷയ ഉൗര്‍ജ സേവന കേന്ദ്രം ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
