ശബരിമല:മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെ ഉണ്ടായിരിക്കില്ല. 6.20ന് ദീപാരാധനയ്‌ക്കുശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടയ്‌ക്കും. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുക. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും.
ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ടതുള്ളല്‍ ജനുവരി 11ന് നടക്കും. മകരവിളക്ക് ആഘോഷത്തിന് ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണം പന്തളത്തുനിന്ന് 12ന് പുറപ്പെടും.
അതേ സമയം, ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. നിലവില്‍ നിരോധനാജ്ഞ ബാധകമായിരുന്ന ഇലവുങ്കല്‍, നിലയ്‌ക്കല്‍, പമ്ബ, സന്നിധാനം എന്നിവടങ്ങളില്‍ തന്നെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ശബരിമലയില്‍ അക്രമത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടിയത്.
