തിരുവനന്തപുരം : വനിതാ മതിലിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വനിതാ മതില് തീരുമാനിച്ചത് ഇടതുമുന്നണിയാണെന്നും വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞു. വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം പറഞ്ഞു.
നവേത്ഥാനം വേണോ വിമോചന സമരം വേണോയെന്ന് എന്‍എസ്എസ് തീരുമാനിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
