യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല

ശബരിമല ദര്‍ശനത്തിന് യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല.

കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും കെ പി ശശികല പറഞ്ഞു.

പിണറായി രാജി വയ്ക്കുവാനുള്ള രണ്ടാം ഘട്ട വിമോചന സമരം തുടങ്ങുകയാണെന്നും ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും കെ പി ശശികല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *