കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതി; വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍.

വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതിയെന്നും ശബരിമലയില്‍ ഇടപെടേണ്ട എന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ മറവില്‍ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാന്‍ വരേണ്ട കാര്യമില്ല. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയന്‍ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കും, ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *