മിഠായിതെരുവില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കടകള്‍ക്ക് നേരെ കല്ലേറ്

കോഴിക്കോട് : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപ പ്രതിഷേധം . കോഴിക്കോട് മിഠായിതെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലംപ്രയോഗിച്ച്‌ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം .കടകള്‍ക്ക് നേരെ കല്ലേറ് ഉണ്ടാകുകയും ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു .പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും കല്ലേറില്‍ കടകളുടെ ചില്ലുകള്‍ ഉടയുകയും വാഹനങ്ങള്‍ തകരുകയും ചെയ്തു .പൊലീസ് സംരക്ഷണയില്‍ സംസ്ഥാനത്ത് പലയിടത്തും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *