കൊച്ചി: സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ കയറ്റി ശബരിമലയില്‍ കൊണ്ടുപോയതിനെ വിമര്‍ശിച്ച് ഹൈക്കോടതി.
ഇത് പോലിസിന്റെ ബോധപുര്‍വ്വമായ നടപടിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പമ്ബയിലേക്ക് സ്വകാര്യ വാഹനം പാടില്ലെന്ന് നേരത്തെ ഉത്തരവുണ്ടായിട്ടും അത് ലംഘിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായിട്ടുണ്ടോ?. ഡിജിപിയാണോ സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള പോലിസാണോ ഇതിന് ഉത്തരവാദി?. ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമവാഴ്ച്ച സംരക്ഷിക്കാന്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിങ്കളാഴ്ച്ച വിശദീകരണം നല്‍കണം. മേല്‍നോട്ട സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.
