ന്യൂഡല്‍ഹി: കേന്ദ്ര തലത്തില്‍ സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രനേതാക്കള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. സര്‍വേ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
