സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് തന്നെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, വ്യക്തിത്വം വിട്ടൊരു നിലപാടെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ബിജെപി വാദ്ഗാനം നിരസിച്ചപ്പോള്‍ വിനാശകാലത്ത് വിപരീത ബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് തനിക്ക് ചുറ്റും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്ബത്ത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നത്. കോണ്‍ഗ്രസ് സീറ്റ് നല്‍കിയാല്‍ ആലോചിക്കാതെ മത്സര രംഗത്തുണ്ടാകും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *