കാസര്‍ഗോഡ്: മറ്റൊരു സര്‍ക്കാരിന്റെ കാലത്തും കാണാത്ത വികസന പ്രവര്‍ത്തനങ്ങളാണു പിണറായി വിജയന് അധികാരമേറ്റതിനുശേഷം നടന്നുവരുന്നതെന്നു മന്ത്രി ജി.സുധാകരന്. കാസര്‍ഗോട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ അവകാശവാദം.
നിലവില്‍ സംസ്ഥാനത്ത് മലയോരപാതയുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. തീരദേശ പാത കൂടി യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം മേഖലയെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ 60,000 കോടി രൂപയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. വികസനമാണ് ഈ സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം- മന്ത്രി പറഞ്ഞു.
രണ്ടര വര്‍ഷത്തിനുള്ളില്‍ 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പലതിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അവകാശപ്പെട്ടു.
