കറാച്ചി: ട്വന്റി 20 ലോകകപ്പിനുശേഷം ഷാഹിദ് അഫ്രീദിയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിനുശേഷം വിരമിക്കുമെന്ന് അഫ്രീദി സൂചന നല്‍കിയിട്ടുണെ്്ടന്നും പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. കോല്‍ക്കത്തയില്‍നിന്നു തിരിച്ചെത്തി ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഇന്ത്യക്കെതിരായ തോല്‍വിയോടെ പാക് ടീമില്‍ അഫ്രീദിയുടെ നാളുകള്‍ എണ്ണപ്പെട്ടതായാണു സൂചന
വിരമിക്കാന്‍ തയാറായില്ലെങ്കിലും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തണോ വേണ്്ടയോ എന്ന കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുക്കുമെന്നും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ അഫ്രീദിക്കു പകരം നായകസ്ഥാനത്തേക്ക് ആരെ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയില്ല.
നായകനു പുറമേ പരിശീലക സ്ഥാനത്തും ലോകകപ്പിനുശേഷം മാറ്റമുണ്്ടാകുമെന്നു ഷഹര്യാര്‍ ഖാന്‍
