മലയാളം സബ്‌ടൈറ്റില്‍: സിനിമ ജനകീയമാകുന്നു

തിരൂര്‍:  ലോകഭാഷാ സിനിമകള്‍ ജനകീയമാകുന്നതില്‍ മലയാളം സബ്‌ടൈറ്റിലിന്റെ ശക്തമായ സ്വാധീനമുണ്ടെന്ന് പരിസ്ഥിതി, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ കെ. പി രവീന്ദ്രന്‍ പറഞ്ഞു. തുഞ്ചഴെുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പരിസ്ഥിതി ചലച്ചിത്രോത്സവത്തില്‍ മലയാളം സബ്‌ടൈറ്റില്‍ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യാപകമായി പരമാവധി സാധാരണക്കാരിലേക്ക് സിനിമ ഇറങ്ങിചെല്ലുന്നതിന് ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിനിമക്ക് ‘ഭാഷ പ്രശനമല്ലെങ്കിലും സിനിമയുടെ ഉള്‍ക്കാമ്പുകള്‍ അറിഞ്ഞ് ആസ്വദിക്കാനുള്ള പാത തീര്‍ക്കുന്നതിന് മലയാളം സബ്‌ടൈറ്റില്‍ നല്‍കിയതോടെ കഴിഞ്ഞുവെന്ന് ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ ആര്‍. നന്ദലാല്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ സിനിമക്ക് പ്രധാന പങ്കാണുള്ളത്. കൂടാതെ മലയാളം സബ്‌ടൈറ്റില്‍ ആസ്വാദകരുടെ ഗണ്യമായ വര്‍ദ്ധനവിന് ഇടമൊരുക്കി എന്നും അദ്ദേഹം പറഞ്ഞു. മലയാളം സബ്‌ടൈറ്റില്‍ വന്നതോടെ സിനിമാപ്രേമികള്‍ക്ക് ഭാഷാഭേദെമന്യേ ദൃശ്യഭാഷയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ കെ.രാമചന്ദ്രന്‍ പറഞ്ഞു.

 

പരിസ്ഥിതി ചലച്ചിത്രോത്സവം തുടങ്ങി

തിരൂര്‍: തുഞ്ചഴെുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ മൂന്ന് ദിവസം നീളുന്ന ‘പരിസ്ഥിതി ചലച്ചിത്രോത്സവത്തിന്’ തിരിതെളിഞ്ഞു. ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ച സാജന്‍ സിന്ധു സംവിധാനം ചെയ്ത ആനിമേഷന്‍ ചിത്രം ‘പച്ചിലക്കൂട്” ശ്രദ്ധേയമായി. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരന്ത പശ്ചാത്തലം പ്രമേയമാക്കി അവതരിപ്പിച്ച ചിത്രമാണിത്. പരിസ്ഥിതിയുടെ സ്പന്ദനം തുറന്നുകാണിക്കുന്നതിന് ചലച്ചിത്രോത്സവത്തിന്’ കഴിഞ്ഞു. സര്‍വകലാശാല സാമൂഹ്യശാസ്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

വനം, ജലം, കാലാവസ്ഥ’ എന്നീ വിഷയങ്ങളെ പ്രമേയമാക്കിയാണ് മേള നടത്തുന്നത്. മേളയില്‍ മലയാളം സിനിമക്ക് പുറമെ ഫ്രഞ്ച്, ജപ്പാനീസ്, മങ്കോളിയ, സ്പാനിഷ് തുടങ്ങി നിരവധി അന്യഭാഷാ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം എന്നിവയും  പ്രദര്‍ശിപ്പിക്കുന്നണ്ട്.  അന്യഭാഷാ ചിത്രങ്ങള്‍ മലയാളം സബ് ടൈറ്റില്‍ നല്‍കി പ്രദര്‍ശിപ്പിക്കുന്നൂ എന്ന പ്രത്യേകതയും മേളക്കുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വനം, ജലം, കാലാവസ്ഥ എന്നീ ദിനങ്ങള്‍ ആചരിക്കപ്പെടുന്ന മാര്‍ച്ച് 21, 22, 23 ദിവസങ്ങളില്‍ തന്നെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. എഴുത്ത്, പരിസ്ഥിതി, ഫിലിം സൊസൈറ്റി എന്നീ മേഖലകളിലെ വിദഗ്ധരായ കെ.രാമചന്ദ്രന്‍, കെ.പി. രവീന്ദ്രന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ മലയാളം സബ്‌ടൈറ്റില്‍ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ഇക്യാര്‍ ബൊല്യയ്ന്‍ സംവിധാനം ചെയ്ത ഇവന്‍ ദ് റെയ്ന്‍’, ജിജി നിലമ്പൂരിന്റെ അമ്മയും ഭൂമിയും ഒന്നാണ്, അലന്‍ റെനെയുടെ നൈറ്റ് ആന്റ് ഫോഗ്, ഇസാഓ തകഹാതയുടെ ‘ഗ്രേവ് ഓഫ് ദ ഫയര്‍ഫ്‌ളൈസ്’എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *