ബംഗാളിൽ മാത്രമല്ല കേരളത്തിലും സി പി ഐ എമ്മുമായി ധാരണക്ക് ത തയ്യാറെന്ന്മുല്ലപള്ളി രാമചന്ദ്രൻ


മഞ്ചേരി : ബംഗാളിൽ മാത്രമല്ല കേരളത്തിലും സി പി ഐ എമ്മുമായി ധാരണക്ക് ത തയ്യാറെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. ആയുധം താഴെ വെക്കാനും അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാനും തയ്യാറായാൽ സി പി എമ്മുമായി സഹകരിക്കുന്നതിൽ മടിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു ജനമഹാ യാത്രയോടനുബന്ധിച്ച് മഞ്ചേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ് ദേഹം.
 അക്രമം അവസാനിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സി.പി.എം ആണ്. ദേശീയ തലത്തിലുള്ള സഹകരണത്തിന് സമാനമായി കേരളത്തിൽ സഹകരിക്കാൻ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തയ്യാറാകുന്നില്ല. ബിജെപിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബി.ജെ.പിയെ പരസ്യമായി വിമർശിക്കാത്തതെന്നും മുല്ലപ്പള്ളി കുറ്റപെടുത്തി .
ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ബോധമുള്ള മുസ്ലീം ലീഗ് മൂന്നാം സീറ്റിന് വാശിപിടിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ലീഗിന്റെ നേതൃത്വത്തിൽ വിശ്വാസമുണ്ട്. ലീഗ് നേതാക്കൾക്ക് ദേശീയ രാഷ്ട്രീയം നന്നായി അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്ഥാനാർത്ഥി ആര് എന്നതല്ല അവർക്ക് എത്ര വിജയ സാധ്യത ഉണ്ട് എന്നതാണ് മുഖ്യവിഷയം. ജീർണ്ണതയുടെ സംസ്കാരമാണ് സി പി ഐ എമ്മിന്റെ മുഖമുദ്ര. എന്റെ പാർട്ടി ആയുധമെടുക്കില്ല എന്ന പരസ്യ പ്രസ്ഥാവന നടത്താൻ മുഖ്യമന്ത്രി തയ്യാറാവണം സ്ത്രീവിരുദ്ദ രാഷ്ട്രീയത്തിന്റെ തടവറയിൽ നിന്ന് പുറത്തേക്ക് വരാൻ സിപിഎം തയ്യാറാവണം. 
കേരളത്തിലെ കോൺഗ്രസിന്റെ തിരിച്ചുവരവാണ് യാത്രയിലുടനീളമുള്ളവൻ ജനപങ്കാളിത്വം സൂചിപ്പിക്കുന്നതെന്ന് മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *