തീവ്രസ്വഭാവമുള്ള സംഘടനകള്‍ വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി

കൊച്ചി: ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അത്തരക്കാരുടെ കെണിയില്‍ വീഴാതെ യുവതലമുറ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കുസാറ്റില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി കെടി ജലീല്‍, രാജ്യാന്തര പ്രസക്തരായ പ്രൊഫഷണലുകള്‍, രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *