പത്തനംതിട്ട : പത്തനംതിട്ട സീറ്റ് തോമസ് ചാണ്ടിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് തോമസ് ചാണ്ടി എന്‍സിപി. സിപിഎമ്മുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തുകയുണ്ടായി .സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനേയും പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍ മാസ്റ്ററും മന്ത്രി എ കെ ശശീന്ദ്രനും കണ്ട് ആവശ്യം അറിയിക്കുകയും ഒപ്പം ഇടതുമുന്നണിക്കായി കത്തും സമര്‍പ്പിച്ചു .
തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നിലയില്‍ കേന്ദ്രത്തില്‍ ഒരു സീറ്റ് നേടാനാണ് ശ്രമം നടത്തുന്നത് . തോമസ് ചാണ്ടിക്ക് ഇടത്തേക്ക് ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കാന്‍ സാധിക്കുമെന്നും ഒപ്പം മാര്‍തോമാ സഭയുടെ പിന്തുണയും ഉണ്ടാകുമെന്നും എന്‍സിപി ഉന്നയിക്കുന്നു .
