തിരുപ്പൂര്‍: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നവരെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നടന്ന ബി.ജെ.പി റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോണ്‍ഗ്രസിനെയും, ഡി.എം.കെയെയും ശക്തമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
ഡി.എം.കെയും മറ്ര് രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്ന് എ.ഐ.ഡി.എം.കെയെ ഒഴിവാക്കിയിരുന്നു. ‘അവര്‍ പറയുന്നു മോദിയും, ബി.ജെ.പി ഗവര്‍ണ്‍മെന്റും പരാജയമാണെന്ന്. ഞാന്‍ പരാജയമാണെങ്കില്‍ അവര്‍ എന്തിനാണ് എനിക്കെതിരെ ഒന്നിക്കുന്നത്’ മോദി ചോദിച്ചു.
നിരവധി സമ്ബന്നര്‍ അവരുടെ നിലനില്പിനായാണ് ‘മഹാ മിലാവത്’ എന്ന പേരില്‍ ഒരു പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രൂപീകരിച്ച ഈ മുന്നണിയുടെ അജന്‍ഡ എന്താണ്, ഇതു പണക്കാരുടെ കൂട്ടുകെട്ടാണ്. കുടുംബാധിപത്യമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതു ചോദ്യത്തിനും മോദി എന്നു മാത്രമാണ് അവരുടെ ഉത്തരം. ഇത് തമിഴ്നാട്ടിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തള്ളിക്കളയുമെന്നും മോദി പറഞ്ഞു.
തിരുപ്പൂരിനടുത്തുള്ള പെരുമല്ലൂരില്‍ നടന്ന ബി.ജെ.പി മഹാറാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് ശേഷം കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് മോദിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പുതിയ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടത്തിയിരുന്നു.
