കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്.
24,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
