വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡില്‍ മൈതാനത്ത് കുഴഞ്ഞുവീണ് മലയാളി ക്രിക്കറ്റ് താരം മരിച്ചു. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകന് ഹരീഷാണ് (33) മരിച്ചത്. സൗത്ത് ഐലന്‍ഡിലെ ഡ്യുണഡിനില്‍ ഗ്രീന്‍ ഐലന്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
ഗ്രീന്‍ ഐലന്‍ഡ് ക്ലബ്ബ് വൈസ് ക്യാപ്റ്റനായിരുന്നു. ഒട്ടാഗോ ടൈംസിന്റെ അലൈഡ് പ്രസിലെ ജീവനക്കാരനായ ഹരീഷിന്റെ ഭാര്യ ചങ്ങനാശേരി സ്വദേശിനി നിഷയാണ്. ഏകമകള്‍ ഗൗരി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും.
