അടിപിടിയില്‍ സഹപ്രവര്‍ത്തകന്റെ കാഴ്​ച നഷ്​ടപ്പെടുത്തിയ ഏഷ്യന്‍ വംശജന്​ അഞ്ചുവര്‍ഷം തടവ്​

ബഹ്‌റൈന്‍ : രണ്ടു തൊഴിലാളികള്‍ക്കിടയില്‍ ജോലിക്കിടെ ഉണ്ടായ അടിപിടിയില്‍ ഒരാളുടെ കണ്ണി​​െന്‍റ കാഴ്​ച നഷ്​ടപ്പെട്ട കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവിന് ഒന്നാം ക്രിമിനല്‍ കോടതി വിധിച്ചു. വാക്കു തര്‍ക്കത്തിനിടയില്‍ പ്രതി ത​​െന്‍റ കൈയിലിരുന്ന മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട് സഹപ്രവര്‍ത്തക​​െന്‍റ മുഖത്ത് മുറിവേല്‍പിക്കുകയും ഇത് കണ്ണി​​െന്‍റ കാ​ഴ്​ച 65 ശതമാനത്തോളം നഷ്​ടപ്പെടുന്നതിന് കാരണമാവുകയും ചെയ്​തു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടു കടത്താനും വിധിയുണ്ട്. വാദിയും പ്രതിയും ഏഷ്യന്‍ വംശജരാണ്.

Leave a Reply

Your email address will not be published. Required fields are marked *