പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ഇ​മാ​മി​നെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ ഇ​മാം ഷ​ഫീ​ഖ് അ​ല്‍ ഖാ​സി​മി​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നം. ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ കേ​ര​ളം വി​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഷ​ഫീ​ഖി​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് ഊ​ര്‍​ജ്ജി​ത​മാ​ക്കി. 

ഇ​യാ​ളു​ടെ ജ​ന്മ​നാ​ടാ​യ ഈ​രാ​റ്റു​പേ​ട്ട​യി​ലും ബ​ന്ധു വീ​ടു​ക​ളി​ലും നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ ഇ​മാം കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫീ​ക്ക് അ​ല്‍ ഖാ​സി​മി​ക്കെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വി​തു​ര പോ​ലീ​സാ​ണ് പ​ള്ളി പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത്. തൊ​ളി​ക്കോ​ട് ജ​മാ​അ​ത്തി​ലെ ഇ​മാ​മാ​ണ് ഷ​ഫീ​ക്ക്. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ളെ ഇ​മാം സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *