ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ മോദിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രിയെ മറികടന്ന് പ്രധാനമന്ത്രിയുണ്ടാക്കിയ റഫാല്‍ കരാറില്‍ മോദിയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നുവെന്ന് പുതിയ വെളിപ്പെടുത്തലോടെ വ്യക്തമായെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്.
