മ​ത്സ​രി​ക്കേ​ണ്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മി​ല്ല; സ്ഥാ​നാ​ര്‍​ഥി​യാ​കാ​നി​ല്ലെ​ന്ന് ആവര്‍ത്തിച്ച്‌ ഉ​മ്മ​ന്‍ ചാ​ണ്ടി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. എം​എ​ല്‍​എ​യാ​യ താ​ന്‍ മ​ത്സ​രി​ക്കേ​ണ്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ ക​ഴി​വും അ​ര്‍​ഹ​ത​യു​മു​ള്ള നി​ര​വ​ധി പേ​രു​ണ്ട്. താ​ന്‍ മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ല. എ​ന്നാ​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​ഞ്ഞാ​ല്‍ അ​നു​സരിക്കും. ഏ​തു വി​ഷ​യ​ത്തി​ലും അ​ന്തി​മ വാ​ക്ക് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റേ​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *