ഇമാം എന്നെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി മനഃപ്പൂര്‍വം പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസ് മൊഴി നല്‍കി. വനിതാ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇമാം തന്നെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കോടതിയുടെ മുമ്ബില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനാണ് പോലീസ് നീക്കം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളളില്‍ വെച്ച്‌ പീഡിപ്പിച്ച കേസിലാണ് പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമാണ് അല്‍ ഖാസിമി.

Leave a Reply

Your email address will not be published. Required fields are marked *