നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട: അമ്മയും മകനും പിടിയില്‍

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ അമ്മയും മകനും പിടിയിലായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് അമ്മയും മകനും നെടുമ്ബാശേരിയിലെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട തുടര്‍ക്കഥയാകുകയാണ്. ഇതേ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *