ഫുജൈറ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

യുഎഇ: ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഫുജൈറ ഭരണാധികാരിയുടെ കൊട്ടാരത്തില്‍ ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചത്. കേരളവുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖി പറഞ്ഞു. 

സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, എം എ യൂസഫ് അലി, മാധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ് ,എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *